തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ പോളിങ് ഏജന്‍റുമാർ തലേ ദിവസത്തെ ആന്‍റിജൻ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കിയാലും മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടെണ്ണൽ കേന്ദ്രത്തില്‍ പ്രവേശിക്കാൻ ആന്‍റിജൻ ഫലം മതി
ജയിലുകളിൽ കൊവിഡ് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്ന കാര്യം ആലോചിക്കുന്നതായി മുഖ്യമന്ത്രി.
വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ പോളിങ് ഏജന്‍റുമാർക്ക് ആന്‍റിജൻ ടെസ്റ്റ് ഫലം ഹാജരാക്കിയാൽ മതി
കൂടുതൽ വായനയ്ക്ക്:30,000 കടന്ന് സംസ്ഥാനത്ത് കൊവിഡ് കേസുകൾ
നേരത്തെ വോട്ടെണ്ണലിന് 72 മണിക്കൂറിനകം നടത്തിയ ആർ ടി പി സി ആർ പരിശോധന ഫലം നെഗറ്റീവ് ആയവരെ മാത്രം പ്രവേശിപ്പിക്കുമെന്നായിരുന്നു തീരുമാനം. ജയിലുകളിൽ കൊവിഡ് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.