തിരുവനന്തപുരം: കൊല്ലം ഇളവൂരിൽ ഒന്നാംക്ലാസുകരി ദേവനന്ദയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്‍റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ദേവനന്ദയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്
ദേവനന്ദ
നെടുമണ്‍കാവ് ഇളവൂരില്‍ പ്രദീപ്- ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ നിന്ന് വ്യാഴാഴ്‌ച രാവിലെയാണ് കാണാതായത്. ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു ദേവനന്ദ. ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.