കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനെ വിളിപ്പിച്ച് മുഖ്യമന്ത്രി - കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ

ഇന്ന് 12 മണിക്ക് തൊഴിലാളി യൂണിയൻ നേതാക്കളുമായി ബിജു പ്രഭാകർ ചർച്ച നടത്തുന്നുണ്ട്

ksrtc cmd biju prabakar  biju prabakar news  കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ  ബിജു പ്രഭാകറിനെ വിളിപ്പിച്ച് മുഖ്യമന്ത്രി
കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനെ വിളിപ്പിച്ച് മുഖ്യമന്ത്രി

By

Published : Jan 18, 2021, 11:00 AM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാനേജിംഗ്‌ ഡയറക്‌ടർ ബിജു പ്രഭാകറിനെ വിളിപ്പിച്ച് മുഖ്യമന്ത്രി. വൈകിട്ട് മൂന്നു മണിക്ക് ഇരുവരും കൂടിക്കാഴ്‌ച നടത്തും. ഇന്ന് 12 മണിക്ക് തൊഴിലാളി യൂണിയൻ നേതാക്കളുമായി ബിജു പ്രഭാകർ ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചില ജീവനക്കാർക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കുമെതിരെ ബിജു പ്രഭാകർ ആരോപണമുന്നയിച്ചിരുന്നു. തുടർന്ന് ട്രേഡ് യൂണിയനുകൾ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു.

ABOUT THE AUTHOR

...view details