തിരുവനന്തപുരം : ശബരിമലയില്‍ ഭക്തജന തിരക്ക് വര്‍ധിച്ചതോടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. രാവിലെ നിയമസഭ മന്ദിരത്തിലെ ചേംബറിലാണ് യോഗം. ദര്‍ശന സമയം നീട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
ശബരിമലയിലെ വന്‍ തിരക്ക് ; ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് - ശബരിമലയില്‍ ഭക്തജനത്തിരക്ക്
ശബരിമല സന്നിധാനത്ത് ഭക്തജന തിരക്ക് വര്‍ധിച്ചതോടെ ദര്‍ശന സമയം നീട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന്
![ശബരിമലയിലെ വന്‍ തിരക്ക് ; ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ ഭക്തജന തിരക്ക് ക്രമീകരണങ്ങല്‍ വിലയിരുത്തും മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ശബരിമല സന്നിധാനത്ത് ഭക്തജന തിരക്ക് പിണറായി വിജയന്‍ ശബരിമല തിരുവനന്തപുരം വാര്‍ത്തകള്‍ തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍ തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍ kerala news updates latest news updates CM called High level meeting മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ഉന്നതതല യോഗം ഇന്ന് crowd of sabarimala sabarimala news updates ശബരിമല വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17180454-thumbnail-3x2-kk.jpg)
മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. തിരക്ക് നിയന്ത്രിക്കാനുള്ള ഹൈക്കോടതി നിര്‍ദേശങ്ങളില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തും. ഇന്ന് 1,07,260 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത്.
ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണിത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.