കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ആന്‍റി ബോഡി ടെസ്റ്റുകൾ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി - CM

ആഴ്ചയിൽ 15,000 കൊവിഡ് ടെസ്റ്റുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഐസിഎംആർ വഴി 14,000 ആന്‍റിബോഡി പരിശോധന കിറ്റുകൾ ലഭിച്ചു.

ആന്‍റി ബോഡി ടെസ്റ്റ് മുഖ്യമന്ത്രി ഐസിഎംആർ പി.സി.ആർ ടെസ്റ്റ് CM antiboady test
സംസ്ഥാനത്ത് ആന്‍റി ബോഡി ടെസ്റ്റുകൾ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി

By

Published : Jun 5, 2020, 8:00 PM IST

Updated : Jun 5, 2020, 8:37 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്‍റി ബോഡി ടെസ്റ്റുകൾ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി. ആഴ്ചയിൽ 15,000 ടെസ്റ്റുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഐസിഎംആർ വഴി 14,000 ആന്‍റിബോഡി പരിശോധന കിറ്റുകൾ ലഭിച്ചു. നാൽപ്പതിനായിരം കിറ്റുകൾ മൂന്ന് ദിവസത്തിനുള്ളിൽ എത്തും.

ആന്‍റി ബോഡി ടെസ്റ്റ് ഫലം പോസിറ്റീവ് ആയാൽ പി.സി.ആർ ടെസ്റ്റ് നടത്തും. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ആന്‍റി ബോഡി ടെസ്റ്റുകളിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Jun 5, 2020, 8:37 PM IST

ABOUT THE AUTHOR

...view details