തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിനെ അിനന്ദിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും.കഴിവും അനുഭവവും സമന്വയിച്ച വ്യക്തിത്വമാണ് എം.ബി രാജേഷ് എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയുടെ പൊതു ശബ്ദമാകാൻ എം.ബി രാജേഷിനു കഴിയട്ടെയെന്ന് ആശംസിച്ചു. സ്‌പീക്കറുടെ കടമ അർഥ പൂർണമായി നിറവേറ്റാൻ രാജേഷിനു കഴിയുമെന്നും മുഖ്യമന്ത്രി ആശംസിച്ചു.
എം.ബി രാജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും - speaker mb rajesh
പതിനഞ്ചാം കേരള നിയമസഭ സ്‌പീക്കറായാണ് എം.ബി രാജേഷിനെ തെരഞ്ഞെടുത്തത്
എം.ബി രാജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Read More: നിയമസഭ സ്‌പീക്കറായി എം.ബി. രാജേഷിനെ തെരഞ്ഞെടുത്തു
10 വർഷക്കാലത്തെ പാർലമെന്‍റിലെ പ്രവർത്തനം സ്‌പീക്കർ പദത്തിൽ രാജേഷിന് കരുത്താകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സഭയ്ക്കു പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്‌പീക്കറുടെ പ്രസ്താവന വേദനയുളവാക്കി. അത്തരം കാര്യങ്ങളിൽ നിന്ന് സ്‌പീക്കർ വിട്ടു നിൽക്കണമെന്നും സഭയ്ക്ക് പുറത്ത് സ്‌പീക്കർ രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും സതീശൻ പറഞ്ഞു.
Last Updated : May 25, 2021, 1:20 PM IST