തിരുവനന്തപുരം:ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അടക്കം മൂന്ന് മന്ത്രിമാർ നിരീക്ഷണത്തിൽ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കെ.കെ ശൈലജ, എം.എം മണി, ഇ.പി ജയരാജൻ എന്നിവരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. മന്ത്രിമാരെ കൂടാതെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയും നിരീക്ഷണത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തോമസ് ഐസക്കിനൊപ്പം ഇവരും പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി അടക്കം മൂന്ന് മന്ത്രിമാർ നിരീക്ഷണത്തിൽ - ministers
മന്ത്രിമാരായ കെ.കെ ശൈലജ, എം.എം മണി, ഇ.പി ജയരാജൻ എന്നിവരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്
മന്ത്രി തോമസ് ഐസക്കിന് കൊവിഡ്; മുഖ്യമന്ത്രി അടക്കം മൂന്ന് മന്ത്രിമാർ നിരീക്ഷണത്തിൽ
ഇന്നലെയാണ് ധനമന്ത്രിക്ക് കൊവിഡ് സ്ഥീരികരിച്ചത്. മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മന്ത്രിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.