കേരളം

kerala

ETV Bharat / state

എംഎല്‍എമാരുടെ കൂറുമാറ്റം: കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ - കേന്ദ്ര സര്‍ക്കാര്‍

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പലതവണ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Jul 12, 2019, 12:49 PM IST

Updated : Jul 12, 2019, 5:17 PM IST

തിരുവനന്തപുരം: കര്‍ണാടകയിലെയും ഗോവയിലെയും കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാവില കാണിച്ചാല്‍ പോകുന്ന ആട്ടിന്‍ കുട്ടിയെ പോലെയാണ് കോണ്‍ഗ്രസുകാര്‍. ഇത്തരക്കാരെ വിളിക്കാന്‍ ഒരു വാക്കുണ്ട്. പക്ഷേ, "ഡാഷ് " എന്ന് ഇപ്പോള്‍ വിളിക്കാം. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഞങ്ങള്‍ പല തവണ പറഞ്ഞതാണ്. എപ്പോഴാണ് ബിജെപിയിലേക്ക് പോവുകയെന്ന് പറയാനാവില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചവര്‍ ഇപ്പോള്‍ ലജ്ജിക്കുന്നുണ്ടാകും. അപഹാസ്യമായ നിലയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ അവസ്ഥയില്‍ ആര്‍ക്കും സഹതാപം തോന്നുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന പി എസ് സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ പരിഹസിച്ചത്.

കര്‍ണാടകയിലെയും ഗോവയിലെയും കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റം; പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണന അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ ഒന്നും ചോദിക്കുന്നില്ല. ന്യായമായതും അവകാശപ്പെട്ടതുമാണ് ചോദിക്കുന്നത്. കേരളത്തോടുള്ള സമീപനം കേന്ദ്രം തിരുത്തണമെന്നും പിണറായി വിജയൻ പറഞ്ഞു.

Last Updated : Jul 12, 2019, 5:17 PM IST

ABOUT THE AUTHOR

...view details