തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് തെറ്റായ പേരും മേൽവിലാസവും നൽകിയെന്ന ആക്ഷേപത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് അഭിജിത്തെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ എം അഭിജിത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി - covid test and name controversy
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് അഭിജിത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കെ എം അഭിജിത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
മുതിർന്ന നേതാക്കൾക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തിലുള്ള പൊലീസുകാർക്കും സാധാരണക്കാർക്കും സഹപ്രവർത്തകർക്കും നേതാക്കൾക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഏറ്റെടുത്തത്. ഇത് തെറ്റായ പ്രവണതയാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ ചുമതലയുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരങ്ങൾ രോഗവ്യാപനത്തിന് കാരണമാകുമെന്ന് പ്രതിപക്ഷം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Sep 24, 2020, 7:54 PM IST