പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ - തിരുവനന്തപുരം
പ്രതിപക്ഷത്തെ ഒപ്പം നിർത്താനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ദുരന്ത സമയത്ത് പോലും ഒപ്പം നിന്നില്ലെന്ന് മുഖ്യമന്ത്രി
നാടിന്‍റെ പൊതു പ്രശ്‌നങ്ങളിൽ പോലും പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നാടിന്‍റെ പൊതു പ്രശ്‌നങ്ങളിൽ പോലും പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് സർക്കാർ ആഗ്രഹം. ഇതാനായി സർക്കാർ മുൻകൈ എടുത്തിട്ടുണ്ട്. പ്രതിപക്ഷത്തെയും ഒപ്പം നിർത്താനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ദുരന്ത സമയത്ത് പോലും ഒപ്പം നിന്നില്ല. സർക്കാറിനെ വിമർശിക്കുന്നതാണ് പ്രതിപക്ഷ ധർമം എന്ന് കരുതരുത്. ആ നിലപാട് തിരുത്തണം. ജനങ്ങൾ കാണുന്നുണ്ടെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.