തിരുവനന്തപുരം: വ്യാജ മദ്യനിർമാണത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യാസക്തിയുള്ളവരെ വിമുക്തി കേന്ദ്രങ്ങളിൽ എത്തിക്കണം. മാനസിക സംഘർഷങ്ങളിൽ ഇരയാകുന്നവർക്ക് കൗൺസിലിങ് നൽകും. 947 കൗൺസിലർമാരെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. കൗൺസിലിങ് കൂടുതല്‍ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് രോഗം സ്ഥിരീകരിച്ചയാളെ വീട്ടില്‍ കയറാന്‍ ഭാര്യ സമ്മതിച്ചില്ല. ഇത് അജ്ഞത കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും സംഭവിക്കുന്നതാണ്. ഇതിനും കൗണ്‍സിലിങ് നല്‍കും. ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും.
വ്യാജ മദ്യനിർമാണത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി - പിണറായി വിജയന്‍
മാനസിക സംഘർഷങ്ങളിൽ ഇരയാകുന്നവർക്ക് കൗൺസിലിങ് നൽകും.
വ്യാജ മദ്യനിർമാണത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹം ചരക്കുവിമാനങ്ങളിൽ നാട്ടിലെത്തിക്കാൻ ക്രമീകരണമുണ്ടാക്കാൻ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തും. ഒരുമിച്ച് താമസിക്കുന്ന പ്രവാസികളിൽ ആരെങ്കിലും നിരീക്ഷണത്തിൽ പോകേണ്ടി വന്നാൽ അതിനുള്ള സൗകര്യം എംബസി ഒരുക്കണം. ഇക്കാര്യം പ്രധാന പ്രശ്നമായി കാണണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.