കേരളം

kerala

ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ്; കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി - court verdict on Assembly conflict case

കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും കോടതികൾ സ്വതന്ത്രമായ നിലപാട് അനുസരിച്ചാണ് കാര്യങ്ങൾ വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

നിയമസഭ കയ്യാങ്കളി കേസ്  നിയമസഭ കയ്യാങ്കളി കേസ് കോടതി വിധി  കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി  Assembly conflict case  court verdict on Assembly conflict case  CM accept court verdict on Assembly conflict case
നിയമസഭ കയ്യാങ്കളി കേസ്; കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

By

Published : Sep 22, 2020, 8:51 PM IST

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതികൾ സ്വതന്ത്രമായ നിലപാട് അനുസരിച്ചാണ് കാര്യങ്ങൾ വിലയിരുത്തുന്നത്. ചിലപ്പോൾ സർക്കാർ തീരുമാനം അംഗീകരിച്ചെന്നും ഇല്ലെന്നും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പല കാര്യങ്ങളിലും ചർച്ചകൾ നടക്കുമ്പോൾ ഇരു വിഭാഗങ്ങളുമായി പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അതിൽ സാധാരണ കാണുന്നത് പോലെ പക വെച്ച് പുലർത്തി മുന്നോട്ട് പോകാറില്ല. അവിടെ തന്നെ ചർച്ച ചെയ്‌ത് പരിഹരിക്കുകയാണ് ചെയ്യുന്നത്. അതിന്‍റെ ഭാഗമായാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details