തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ അക്കാദമിക് വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ചുവെന്നാണ് അറിയിപ്പ്. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാനാവും.
പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികൾക്ക് ആശ്വാസം, ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികളുടെ ഗ്രേസ് മാര്‍ക്ക് സിസ്‌റ്റം പൊതു വിദ്യാഭ്യാസ വകുപ്പ് പുനസ്ഥാപിച്ചതിനാൽ ഈ വർഷം മുതൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കിനായി അപേക്ഷിക്കാം
ഗ്രേയ്‌സ് മാര്‍ക്ക് സിസ്‌റ്റം പുനസ്ഥാപിച്ചു
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് സിസ്റ്റം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഈ വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ വിജ്‌ഞാപനങ്ങളിലും ഗ്രേസ് മാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഗ്രേസ് മാര്‍ക്ക് സിസ്‌റ്റം പുനസ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.