തിരുവനന്തപുരം:പി.എസ്.സി നിയമന വിവാദം, സംസ്ഥാന സർക്കാരിന്‍റെ പിൻവാതിൽ നിയമനത്തിനുമെതിരെ നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം.
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം - k sasbreenathan
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരിനാഥനാണ് മാർച്ച് ഉദ്‌ഘാടനം ചെയ്തത്.
![യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് കെ.എസ് ശബരിനാഥൻ പി.എസ്.സി നിയമന നിരോധനം clashes in Youth Congress Secretariat March Youth Congress Secretariat March k sasbreenathan thiruvananthapuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10522207-thumbnail-3x2-yc.jpg)
സെക്രട്ടറിയേറ്റിനു മുൻപിലെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. ജലപീരങ്കി പ്രയോഗത്തിന്‍റെ പേരിൽ പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി . തുടർന്ന് പോലീസ് രണ്ടുവട്ടം ഗ്രനേഡും ഒരു വട്ടം കണ്ണീർവാതകവും പ്രയോഗിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരിനാഥനാണ് മാർച്ച് ഉദ്‌ഘാടനം ചെയ്തത്. സർക്കാർ അനധികൃത നിയമനം നടത്തി യുവാക്കളെ വഞ്ചിക്കുകയാണെന്നും യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഇത്തരം അനധികൃത നിയമനങ്ങൾ പുന:പരിശോധിക്കുമെന്ന് ശബരിനാഥൻ പറഞ്ഞു.