തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദനത്തിന് ഇരയാക്കിയ മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപിന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. വൈകിട്ട് 6 മണിയോടെ സന്ദീപിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്നുതവണ പൊലീസ് ജലപീരങ്കി പ്രായോഗിച്ചു (CM's Gunman Sandeep).
പ്രവർത്തകർ പൊലീസിന് നേരെ കമ്പ് കല്ലും വലിച്ചെറിഞ്ഞതിന്‍റെ പിന്നാലെയാണ് ലാത്തി വീശിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് നേമം ഷജീറിന് സാരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂര മര്‍ദനത്തിന് ഇരയായത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസ് ആലപ്പുഴയില്‍ എത്തിയപ്പോഴാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയും അംഗരക്ഷകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചത് (Youth Congress Protest).
വാഹനത്തിന് നേരെ പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകരെ പൊലീസ് നീക്കിയിരുന്നു. എന്നാല്‍ വാഹനം കടന്ന് പോയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഗണ്‍മാനായ അനിലിന്‍റെ നേതൃത്വത്തില്‍ എത്തിയ അംഗരക്ഷകരുടെ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു (Clashes In Youth Congress Protest).