തിരുവനന്തപുരം:പിഎസ്‌സി ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചുമാണ് കെഎസ്‌യു മാര്‍ച്ച് നടത്തിയത്. യുവാക്കളെ വഞ്ചിച്ച് പിൻവാതിൽ നിയമനം നടക്കുമ്പോൾ പിഎസ്‌സി കണ്ണടയ്ക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
പിഎസ്‌സി ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം - തിരുവനന്തപുരം
സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചുമാണ് കെഎസ്‌യു മാര്‍ച്ച് നടത്തിയത്.
പിഎസ്‌സി ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം
പിഎസ്‌സി ആസ്ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. കവാടത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് നീക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ അര മണിക്കൂറോളം ഉന്തും തള്ളുമുണ്ടായി. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റു ചെയ്‌ത് നീക്കി.
Last Updated : Feb 16, 2021, 3:05 PM IST