കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്കേറ്റം; സഭ ഇന്നത്തേക്ക് പിരിഞ്ഞു - സ്‌പീക്കര്‍ എ എന്‍ ഷംസീര്‍

മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിക്കുന്നവരെ പൊലീസ് മര്‍ദിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് സഭയില്‍ ബഹളം ആരംഭിച്ചത്. ബഹളം നിയന്ത്രണാതീതമായതോടെ സഭ നിര്‍ത്തിവയ്‌ക്കുകയായിരുന്നു

quarrel in Assembly session  Assembly session  clash in Assembly session  സഭ സ്‌തംഭിച്ചു  സ്‌പീക്കര്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  സ്‌പീക്കര്‍ എ എന്‍ ഷംസീര്‍  നിയമസഭ
നിയമസഭ

By

Published : Feb 27, 2023, 12:35 PM IST

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കുന്നവരെ പൊലീസ് ക്രൂരമായി മർദിച്ച് ഒതുക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്കേറ്റവും ബഹളവും. ഇരുവിഭാഗങ്ങളും തമ്മിലുള്ള ബഹളം നിയന്ത്രണാതീതമായതോടെ അൽപനേരത്തേക്ക് സ്‌പീക്കർ സഭ നിർത്തിവച്ചു. അല്‍പ നേരത്തിനു ശേഷം സഭ വീണ്ടും ചേർന്നെങ്കിലും ഭരണ പ്രതിപക്ഷ ബഹളം രൂക്ഷമാകുകയും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയും ചെയ്‌തതോടെ നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷത്തുനിന്ന് ഫാഫി പറമ്പിലാണ് ശൂന്യ വേളയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ സ്‌പീക്കർ എ എൻ ഷംസീർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇറങ്ങിപ്പോക്ക് പ്രസംഗം നടത്തുന്നതിനിടെ ഭരണപക്ഷം നിരന്തരം ബഹളമുണ്ടാക്കി പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ബഹളം നിയന്ത്രണാതീതമായതോടെ സ്‌പീക്കർ അല്‍പനേരത്തേക്ക് നിർത്തി വച്ചു. വീണ്ടും സഭ ചേർന്നപ്പോൾ പ്രതിപക്ഷ നേതാവ് പ്രസംഗം തുടർന്നു. എന്നാൽ സർക്കാരിനും മുഖ്യമന്ത്രിയ്ക്കും എതിരായ പരാമർശങ്ങൾക്കെതിരെ വീണ്ടും ഭരണപക്ഷം ശക്തമായി പ്രതിഷേധിച്ചു. കളമശേരിയിൽ യൂത്ത് കോൺഗ്രസ് വനിത നേതാവിനെ കയ്യേറ്റം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സംബന്ധിച്ച ഉറപ്പ് മുഖ്യമന്ത്രി നൽകണമെന്ന് പ്രതിപക്ഷ നേതാവ് ഇതിനിടെ ആവശ്യപ്പെട്ടു.

എന്നാൽ മുഖ്യമന്ത്രി മറുപടി നൽകാൻ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മൗനം പൊലീസ് ഉദ്യോഗസ്ഥർക്ക് എന്തും ചെയ്യാനുള്ള അനുമതിയാണെന്നും സർക്കാരുമായി പ്രതിപക്ഷത്തിനു സഹകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന സ്‌പീക്കറുടെ ആവശ്യം പ്രതിപക്ഷം തള്ളിയതോടെ നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്‌പീക്കർ അറിയിച്ചു.

ABOUT THE AUTHOR

...view details