തിരുവനന്തപുരം :മാനവീയം വീഥിയിൽ പൊലീസും യുവാക്കളും തമ്മിൽ സംഘർഷം. ഇന്നലെ രാത്രി 11:30 ഓടെയായിരുന്നു സംഭവം. ക്രിസ്‌തുമസ് ആഘോഷിക്കാൻ എത്തിയ യുവാക്കളിൽ ചിലർ വാഹനം തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘര്‍ഷ വേദിയായി വീണ്ടും മാനവീയം വീഥി, ക്രിസ്‌തുമസ് ആഘോഷങ്ങള്‍ക്ക് എത്തിയ യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടി - മാനവീയം വീഥി ക്രിസ്‌തുമസ് ആഘോഷം
Conflict on Manaveeyam Veedhi: ക്രിസ്‌തുമസ് തലേന്ന് രാത്രിയില്‍ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം.
Conflict on Manaveeyam Veedhi
Published : Dec 25, 2023, 8:05 AM IST
|Updated : Dec 26, 2023, 8:35 AM IST
സ്ഥലത്തെത്തിയ പൊലീസുകാരെ യുവാക്കൾ കയ്യേറ്റം ചെയ്‌തു. സംഘർഷത്തിൽ എ എസ് ഐ അടക്കമുള്ളവർക്ക് പരിക്കേറ്റു. തുടർന്ന് ഡി വൈ എസ് പി അടക്കം കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തു.
ഇവരെ മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി. അക്രമണത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ചയാളെ പൊലീസ് പിന്തുടർന്ന് പിടികൂടി.
Last Updated : Dec 26, 2023, 8:35 AM IST