മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു - nagaroor murder
നെടുമ്പറമ്പ് കുന്നൽ വീട്ടിൽ ശ്രീരാജ് (34) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരം: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാൾ മരിച്ചു. നെടുമ്പറമ്പ് കുന്നൽ വീട്ടിൽ ശ്രീരാജ് (34) ആണ് കൊല്ലപ്പെട്ടത്. നഗരൂർ നെടുമ്പറമ്പിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. കല്ലു കൊണ്ടിടിച്ചുണ്ടായ ആഘാതത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ശ്രീരാജിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രതികളെ നഗരൂർ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.