തിരുവനന്തപുരം:നെയ്യാറ്റിൻകര ഒറ്റശേഖരമംഗലത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാംകുട്ടിക്കും വനിതാ പഞ്ചായത്ത് അംഗം ജോയിസിനും മര്‍ദനമേറ്റു. ഇരുവരും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള ഐ ഗ്രൂപ്പ് പോരാണ് സംഘർഷത്തിൽ കലാശിച്ചത്. എ ഗ്രൂപ്പിലെ അംഗമായ ജോയ്‌സിനു പകരം ഐ ഗ്രൂപ്പിലെ ആലച്ചകോണം വാർഡിലെ ചെറുപുഷ്‌പത്തിനെ തീരുമാനിക്കുകയായിരുന്നു.
നെയ്യാറ്റിൻകരയില്‍ കോൺഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം - തിരുവനന്തപുരം പ്രാദേശിക വാര്‍ത്തകള്‍
പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള ഐ ഗ്രൂപ്പ് പോരാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാംകുട്ടിക്കും വനിതാ പഞ്ചായത്ത് അംഗം ജോയിസിനും മര്‍ദനമേറ്റു
നെയ്യാറ്റിൻകരയില്‍ കോൺഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം
ഡിസിസിയുടെ വിപ്പുമായി ജോയ്‌സിന്‍റെ വീട്ടിൽ എത്തിയതായിരുന്നു സാം കുട്ടിയും സംഘവും. വിപ്പിൽ ജോയ്‌സ് ഒപ്പിടില്ലെന്ന നിലപാട് എടുത്തതാണ് വാക്കേറ്റത്തിനും തുടർന്ന് കയ്യാങ്കളിക്കും കാരണമായത്. പഞ്ചായത്തിലെ 14 വാർഡുകളിലായി യുഡിഎഫ് 7, ബിജെപി 4, എൽഡിഎഫ് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫിൽ ഏഴിൽ നാല് പേർ ഐ ഗ്രൂപ്പും മൂന്നുപേർ എ ഗ്രൂപ്പുമാണ്. ഇരുകൂട്ടരും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.