തിരുവനന്തപുരം :മാര്‍ക്ക് ദാന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. യു.ഡി.എഫ് ഭരിച്ചിരുന്ന കാലത്തും മോഡറേഷന്‍ നല്‍കിയിട്ടുണ്ടെന്നും 2012 ജൂണില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിടെക്ക് പരീക്ഷയെഴുതിയവര്‍ക്ക് 20 മാര്‍ക്ക് മോഡറേഷന്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെ.ടി. ജലീല്‍
മോഡറേഷന്‍ എല്ലാ കാലത്തും നല്‍കാറുണ്ടായിരുന്നുവെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും കെ.ടി. ജലീല്‍.
പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെ.ടി. ജലീല്‍
മോഡറേഷന്‍ എല്ലാ കാലത്തും നല്‍കാറുണ്ടായിരുന്നുവെന്നും അതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വ്വകലാശാല യോഗത്തില്‍ തന്‍റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും മിനുട്‌സില്‍ ഒപ്പിട്ടെന്ന ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.