തിരുവനന്തപുരം: രണ്ടാം ശ്രമത്തിൽ സിവിൽ സർവീസ് നേടിയതിന്‍റെ സന്തോഷത്തിലാണ് അഫ്‌നാൻ അബ്‌ദുസമദവും, ആതിര എസ് കുമാറും. കോഴിക്കോട് സ്വദേശിയായ അഫ്‌നാൻ എൻജിനീയറിങ് ബിരുദധാരിയാണ്. ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് രാജിവച്ച് സിവിൽ സർവീസ് എന്ന ഉറച്ച തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
രണ്ടാം ശ്രമത്തിൽ സിവിൽ സർവീസ് നേടി അഫ്‌നാനും ആതിരയും
അഫ്‌നാന്‍ 274 -ാം റാങ്കും ആതിര 477-ാം റാങ്കുമാണ് നേടിയത്.
സന്തോഷം പങ്കുവച്ച് അഫ്നാനും ആതിരയും
നിലവിൽ 274 -ാം റാങ്ക് നേടിയ അഫ്‌നാൻ റാങ്ക് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരം സ്വദേശിയായ ആതിര രണ്ടാം ശ്രമത്തിലാണ് 477-ാം റാങ്ക് നേടിയത്. സിവിൽ സർവീസ് പട്ടികയിൽ വനിതകൾക്ക് ലഭിച്ച പ്രാതിനിധ്യം അഭിമാനകരമാണെന്ന് ആതിര പറഞ്ഞു.