തിരുവനന്തപുരം: ഒന്നിച്ചു പഠിച്ച് സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടം നേടിയതിന്‍റെ സന്തോഷത്തിലാണ് അഖിൽ വി മേനോനും ശ്രീകുമാര്‍ രവീന്ദ്രകുമാറും. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അഖിൽ 66 -ാം റാങ്കും കോഴിക്കോട് സ്വദേശിയായ ശ്രീകുമാര്‍ 192 -ാം റാങ്കുമാണ് നേടിയിരിക്കുന്നത്. ഡൽഹിയിൽ സിവിൽ സർവീസ് പരിശീലനം നേടണമെന്ന് ആഗ്രഹിച്ചിരുന്ന ഇരുവരും തലസ്ഥാനത്തെ പഠന സാധ്യതകൾ ഉപയോഗപ്പെടുത്തി ഇവിടെ തുടരുകയായിരുന്നു.
ഒന്നിച്ച് പഠിച്ച് സിവിൽ സർവീസ് റാങ്ക് പട്ടികയില്‍; സന്തോഷം പങ്കുവച്ച് അഖിലും ശ്രീകുമാറും - 66 ആം റാങ്ക് നേടിയ അഖില്‍ വി മേനോന്‍
അഖിൽ 66 -ാം റാങ്കും ശ്രീകുമാര്‍ 192-ാം റാങ്കുമാണ് നേടിയിരിക്കുന്നത്. ചിട്ടയായ പഠനമാണ് തങ്ങളെ വിജയത്തിലേക്ക് നയിച്ചത് എന്ന് ശ്രീകുമാർ.
![ഒന്നിച്ച് പഠിച്ച് സിവിൽ സർവീസ് റാങ്ക് പട്ടികയില്‍; സന്തോഷം പങ്കുവച്ച് അഖിലും ശ്രീകുമാറും civil service rank holders akhil v menon and sreekumar civil service toppers malayali civil service toppers civil service toppers from kerala സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഇടം നേടിയ മലയാളികള്‍ 66 ആം റാങ്ക് നേടിയ അഖില്‍ വി മേനോന്‍ 192 ആം റാങ്ക് നേടി ശ്രീകുമാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15426158-thumbnail-3x2-ias.jpg)
ശ്രീകുമാര്‍ രവീന്ദ്രകുമാര്‍ ഇടിവി ഭാരതുമായി സന്തോഷം പങ്കുവക്കുന്നു
ശ്രീകുമാര്‍ രവീന്ദ്രകുമാര്‍ ഇടിവി ഭാരതുമായി സന്തോഷം പങ്കുവക്കുന്നു
അഭിഭാഷകനായ അഖിൽ നിലവിൽ കെഎഎസ് ആറാം റാങ്കുകാരനാണ്. റാങ്ക് മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ വീണ്ടും പരീക്ഷ എഴുതാനുള്ള തീരുമാനത്തിലാണ് ശ്രീകുമാർ. ചിട്ടയോടെയുള്ള പഠനമാണ് പട്ടികയിലേക്ക് തങ്ങളെ എത്തിച്ചതെന്ന് ശ്രീകുമാർ പറഞ്ഞു. അഖിൽ യാത്രയിലായതിനാൽ ഇരുവരുടെയും വിജയത്തിന്‍റെ സന്തോഷം പങ്കുവെക്കുകയായിരുന്നു ശ്രീകുമാർ.