തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഈ വർഷത്തെ സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ ആരംഭിച്ചു. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെയും ആണ് പരീക്ഷ നടക്കുന്നത്.
സിവിൽ സർവീസ് : ആദ്യഘട്ട പരീക്ഷ ആരംഭിച്ചു - 36552 പേരാണ് കേരളത്തിൽ പരീക്ഷ എഴുതുന്നത്
89 കേന്ദ്രങ്ങളിലായി ആകെ 36552 പേരാണ് കേരളത്തിൽ പരീക്ഷ എഴുതുന്നത്
ആദ്യഘട്ട പരീക്ഷ ആരംഭിച്ചു
തിരുവനന്തപുരത്ത് 30 പരീക്ഷ സെന്‍ററുകൾ ആണുള്ളത്. തിരുവനന്തപുരത്തിന് പുറമേ എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി ആകെ 89 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ആകെ 36552 പേരാണ് കേരളത്തിൽ പരീക്ഷ എഴുതുന്നത്.