കേരളം

kerala

ETV Bharat / state

Pinarayi Vijayan |സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് പൂര്‍ണ തോതില്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി - kerala Fire Force

സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് (Civil Defense Force) സജ്ജമാക്കുന്നത് അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് ഏറെ ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി

Civil Defense Force  സിവില്‍ ഡിഫന്‍സ് ഫോഴ്‌സ്  ഫയര്‍ഫോഴ്‌സ് സേന  Fire Force  മുഖ്യമന്ത്രി പിണറായി വിജയൻ  CM Pinarayi Vijayan  Fire Force Passing Out Parade  പാസിങ്ങ് ഔട്ട് പരേഡ്  അഗ്നിരക്ഷാ സേന
സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് പൂര്‍ണ തോതില്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി

By

Published : Nov 20, 2021, 10:14 PM IST

തിരുവനന്തപുരം : ദുരന്തരക്ഷാ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന് രൂപീകരിച്ച സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് (Civil Defense Force) പൂര്‍ണ തോതില്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). ഇതിലൂടെ ദുരന്തങ്ങളെ നേരിടാന്‍ ജനങ്ങള്‍ക്ക് കഴിയും. നിരന്തരമായി പ്രകൃതി ദുരന്തങ്ങൾ വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് സജ്ജമാക്കുന്നത് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ഗുണം ചെയ്യും. രക്ഷാ പ്രവര്‍ത്തനത്തിന് നൂതനമായ മാര്‍ഗങ്ങള്‍ തേടണം. ഇത്തരത്തില്‍ ഫയര്‍ഫോഴ്‌സ് സേനയെ (Fire Force) സജ്ജമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ അഗ്നിരക്ഷാ സേനാംഗങ്ങളുടെ പാസിങ്ങ് ഔട്ട് പരേഡില്‍ (Fire Force Passing Out Parade) സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് പൂര്‍ണ തോതില്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി

ALSO READ: Second Dose Vaccination | രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

നൂറ്റാണ്ട് കണ്ട പ്രളയത്തില്‍ നാട് പകച്ചുനിന്ന ഘട്ടത്തില്‍ ജീവന്‍ പോലും ബലിയര്‍പ്പിച്ച് ഫയര്‍ഫോഴ്‌സ് സേന പ്രവര്‍ത്തിച്ചു. ഇതിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള മാനവ വിഭവശേഷി സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രധാനമാണ്.

ഇന്ന് സേനയുടെ ഭാഗമായ 49 പേരില്‍ നാല് എഞ്ചിനീയറിങ് ബിരുദമുളളവരും 21 ബിരുദധാരികളും നാല് ഡിപ്ലോമക്കാരും അഞ്ച് ഐടിഐ വിദ്യാഭ്യാസവുമുള്ളവരുണ്ട്. ഉന്നത യോഗ്യതകളുള്ളവര്‍ സേനയുടെ ഭാഗമാകുന്നത് ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഗ്നി രക്ഷാ സേനയുടെ പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ABOUT THE AUTHOR

...view details