കേരളം

kerala

ETV Bharat / state

ഗുണ്ടകളെ അമർച്ച ചെയ്യാൻ 'ഓപ്പറേഷന്‍ സുപ്പാരി'യുമായി പൊലീസ് - ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ്

തലസ്ഥാനത്ത് ഗുണ്ടകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജുവിന്‍റെ നേതൃത്വത്തിലാണ് 'ഓപ്പറേഷന്‍ സുപ്പാരി' നടപ്പാക്കുന്നത്.

operation supari against anti socials  city police initiate operation supari  operation supari  operation supari thiruvananthapuram  ഓപ്പറേഷന്‍ സുപ്പാരി  സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു  ഓപ്പറേഷന്‍ സുപ്പാരി തിരുവനന്തപുരം  ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ്  തിരുവനന്തപുരം ഗുണ്ട സംഘങ്ങൾ
ഓപ്പറേഷന്‍ സുപ്പാരി

By

Published : Jan 12, 2023, 10:08 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഗുണ്ടകളെ അമർച്ച ചെയ്യാൻ പുതിയ പദ്ധതിയുമായി പൊലീസ്. 'ഓപ്പറേഷന്‍ സുപ്പാരി' എന്ന പേരിൽ സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജുവിന്‍റെ നേതൃത്വത്തിലാണ് ഗുണ്ടകൾക്ക് കടിഞ്ഞാണിടാൻ നടപടി ഒരുങ്ങുന്നത്. സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്താനാണ് തീരുമാനം.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി ഗുണ്ടകളെ ഉപയോഗിക്കുന്ന ബിസിനസുകാര്‍ക്ക് എതിരെയും നടപടിയെടുക്കും. നഗരത്തിൽ തുടർച്ചയായ ഗുണ്ട ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ക്രിമിനലുകളുടെ സമഗ്രമായ വിവര ശേഖരണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. തിരുവനന്തപുരത്ത് മാത്രമാണ് ഓപ്പറേഷന്‍ സുപ്പാരി നടപ്പാക്കുന്നത്.

കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് കച്ചവടം, കൂലിത്തല്ല് എന്നീ കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. ഗുണ്ടകളുടെയും കൂട്ടാളികളുടെയും നീക്കങ്ങളും നിരീക്ഷിക്കും.

ABOUT THE AUTHOR

...view details