തിരുവനന്തപുരം:കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു ഇന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകും.(Thiruvananthapuram City Police Commissioner H Nagaraju will submit a report to the DGP today regarding the SFI operatives who stopped Kerala Governor Arif Mohammad Khan on his way to the airport.) റിപ്പോർട്ട് ഇന്നലെ നൽകാനായിരുന്നു നിർദേശിച്ചിരുന്നതെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതിനാൽ വൈകിയെന്നാണ് ലഭിക്കുന്ന വിവരം.
ചീഫ് സെക്രട്ടറി വി വേണു ഗവർണർക്ക് വിശദീകരണം നൽകുക സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും . സംസ്ഥാന പൊലീസ് മേധാവി, സംഭവത്തിൽ നേരത്തെ ചീഫ് സെക്രട്ടറി എന്നിവരോട് ഗവർണർ വിശദീകരണം തേടിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പൊലീസ് ആസ്ഥാനത്ത് ലഭിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സുരക്ഷാവീഴ്‌ച സംബന്ധിച്ച് ഇതുവരെ കൈക്കൊണ്ട നടപടികളും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗവർണറുടെ വാഹനത്തിന് നേരെ എസ് എഫ് ഐ പ്രവർത്തകർ കരിക്കൊടി കാട്ടിയ കേസിൽ ഏഴു പ്രതികളുടെയും ജാമ്യ അപേക്ഷയിൽ വാദം പൂർത്തിയായി വിധി ഇന്ന് കോടതി പ്രഖ്യാപിക്കും.