കേരളം

kerala

ETV Bharat / state

ട്രിവാൻഡ്രം ട്രാഫിക് ഐ ; നിയമ ലംഘനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ വാട്‌സ്ആപ്പിൽ അറിയിക്കാം

ട്രാഫിക് സംബന്ധമായ നിയമ ലംഘനങ്ങള്‍, പരാതികള്‍, നിര്‍ദേശങ്ങള്‍ എന്നിവ വാട്‌സ് ആപ്പിലൂടെ പൊതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കാൻ കഴിയുന്ന പദ്ധതിയാണ് 'ട്രിവാൻഡ്രം ട്രാഫിക് ഐ' . 94979 30005 എന്ന നമ്പരിലേക്ക് ഫോട്ടോ, വീഡിയോ, ടെക്‌സ്‌റ്റ് മെസേജുകളായി പരാതി അറിയിക്കാം

94979 30005  ട്രാഫിക് സംബന്ധമായ നിയമ ലംഘനങ്ങള്‍  ട്രാഫിക് നിയമലംഘനം  തിരുവനന്തപുരം  ട്രിവാൻഡ്രം ട്രാഫിക് ഐ  Trivandrum traffic eye Whatsapp number  Trivandrum traffic eye  trivandrum local news  trivandrum latest news  nagaraju ips  trivandrum city police commissioner
ട്രിവാൻഡ്രം ട്രാഫിക് ഐ

By

Published : Jan 12, 2023, 6:15 PM IST

Updated : Jan 12, 2023, 8:06 PM IST

ട്രിവാൻഡ്രം ട്രാഫിക് ഐ

തിരുവനന്തപുരം : പൊതുജന പങ്കാളിത്തത്തോടെ, നഗരത്തിലെ റോഡ് അപകടങ്ങള്‍ തടയുന്നതിനും, ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും 'ട്രിവാന്‍ഡ്രം ട്രാഫിക് ഐ' പദ്ധതിയുമായി സിറ്റി പൊലീസ്. പൊതുജനങ്ങള്‍ക്ക് ട്രാഫിക് സംബന്ധമായ നിയമ ലംഘനങ്ങള്‍, പരാതികള്‍, നിര്‍ദേശങ്ങള്‍ എന്നിവ '94979 30005" എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ സിറ്റി പൊലീസിനെ അറിയിക്കാം. അപകട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍, ട്രാഫിക് നിയമ ലംഘനങ്ങള്‍, മറ്റ് ട്രാഫിക് സംബന്ധമായ പരാതികള്‍ എന്നിവ ഫോട്ടോ, വീഡിയോ അല്ലെങ്കില്‍ ടെക്‌സ്‌റ്റ് മെസേജുകളായി പൊതുജനങ്ങള്‍ക്ക് പങ്കുവയ്ക്കാം.

സന്ദേശങ്ങളും രഹസ്യവിവരങ്ങളും അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കും. ട്രാഫിക് നിയമ ലംഘനങ്ങളിലൂടെ ഉണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനും, റോഡ് അപകടങ്ങളില്‍ ജീവന്‍ നഷ്‌ടപ്പെടുന്നത് തടയാനും സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു അഭ്യര്‍ഥിച്ചു.

ട്രിവാന്‍ഡ്രം ട്രാഫിക് ഐ എന്ന സംവിധാനത്തില്‍ 24 മണിക്കൂറും സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും. ഈ സംവിധാനത്തോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം 1823 വാഹനാപകടങ്ങളിലായി 165 പേരാണ് നഗരത്തില്‍ മരിച്ചത്. കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലായി 78 അപകടങ്ങളും ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് പൊലീസ് പൊതുജനങ്ങളെ അണിനിരത്തി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.

Last Updated : Jan 12, 2023, 8:06 PM IST

ABOUT THE AUTHOR

...view details