കേരളം

kerala

ETV Bharat / state

പൈപ്പ്‌ലൈനിലൂടെ പ്രകൃതി വാതകം : സിറ്റി ഗ്യാസ് പദ്ധതി പുരോഗമിക്കുന്നു ; ആദ്യഘട്ടം 3 ജില്ലകളിൽ - എൽപിജിക്ക് പകരം പിഎൻജി

പൈപ്പ് നാച്ചുറൽ ഗ്യാസ് യഥാർഥ്യമായാൽ ഗ്യാസ് സിലിണ്ടറുകൾ ഇനി ഓർമ മാത്രമാകും

City Gas project Natural gas through the pipeline  City Gas project construction work is in progress  പൈപ്പ്‌ലൈനിലൂടെ പ്രകൃതി വാതകം  സിറ്റി ഗ്യാസ് പദ്ധതി നിർമാണം പുരോഗമിക്കുന്നു  പ്രകൃതി വാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതി  City gas project to supply natural gas  എൽപിജിക്ക് പകരം പിഎൻജി  PNG instead of LPG
പൈപ്പ്‌ലൈനിലൂടെ പ്രകൃതി വാതകം: സിറ്റി ഗ്യാസ് പദ്ധതി നിർമാണം പുരോഗമിക്കുന്നു; ആദ്യഘട്ടം 3 ജില്ലകളിൽ

By

Published : Apr 8, 2022, 10:19 PM IST

തിരുവനന്തപുരം : കുറഞ്ഞ ചെലവിൽ പൈപ്പുകളിലൂടെ വീടുകളിലും വ്യവസായശാലകളിലും പ്രകൃതി വാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വീടുകളിൽ പാചകവാതകമായും വാഹനങ്ങളിൽ ഇന്ധനമായും പ്രകൃതിവാതകം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൈപ്പ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി) യഥാർഥ്യമായാൽ ഗ്യാസ് സിലിണ്ടറുകൾ ഇനി ഓർമ മാത്രമാകും.

ആദ്യഘട്ടം 3 ജില്ലകളിൽ : കേന്ദ്ര പദ്ധതിയായ സിറ്റി ഗ്യാസ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാരാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്‌ലാന്‍റിക്, ഗൾഫ് ആൻഡ് പസിഫിക് (എ.ജി ആൻഡ് പി) സിറ്റി ഗ്യാസ് ലിമിറ്റഡ് കമ്പനിക്കാണ് നിർമാണ ചുമതല. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് നടപ്പിലാക്കുക.

പൈപ്പ്‌ലൈനിലൂടെ പ്രകൃതി വാതകം: സിറ്റി ഗ്യാസ് പദ്ധതി നിർമാണം പുരോഗമിക്കുന്നു

തിരുവനന്തപുരത്ത് വെട്ടുകാട്, ശംഖുമുഖം വാർഡിലെ 1500 ഓളം വീടുകളിൽ പി.എൻ.ജി കണക്ഷൻ ലഭ്യമാക്കും. ഇതിനായി ഓൾ സെയിന്‍റ്സ് മുതൽ വള്ളക്കടവ് വരെയുള്ള ഭാഗത്ത്‌ പൈപ്പ് ലൈൻ സ്ഥാപിച്ചു. പദ്ധതിക്കായി കൊച്ചുവേളിയിൽ പ്രധാന പ്ലാന്‍റ് സ്ഥാപിക്കും. പ്ലാന്‍റിൽ നിന്ന് പൈപ്പ് ലൈനിലൂടെ വീടുകളിലേക്ക് പാചകവാതകം നൽകും. ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യുന്ന പ്ലാന്‍റിന്‍റെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

ഒരു പൈപ്പ്‌ലൈൻ, ഗുണങ്ങളേറെ : കളമശ്ശേരിയിലെ പ്ലാന്‍റിൽനിന്ന് വാഹനങ്ങളിലെത്തിക്കുന്ന ദ്രവരൂപത്തിലുള്ള ഇന്ധനം പ്രധാന പ്ലാന്‍റിൽവച്ച് വാതകമാക്കി മാറ്റി സംഭരിക്കും. തുടർന്ന് വീടുകളിലേക്ക് എം.ഡി.പി ഗ്യാസ് പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യും.

വൈദ്യുതിനിരക്ക് പോലെ മീറ്റർ അനുസരിച്ച് മാസാവസാനം തുകയും നൽകാം. എൽ.പി.ജിയെ അപേക്ഷിച്ച് തീപിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഗ്യാസ് തീർന്ന് സിലിണ്ടർ മാറ്റേണ്ട ജോലിഭാരവും ഇല്ല എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

3200 കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചെലവായി കണക്കാക്കുന്നത്. നഗരത്തിൽ മുഴുവൻ ഗ്യാസ് കണക്ഷൻ എത്തിക്കാൻ ഏഴ് വർഷമെടുക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി ഏഴ് വർഷം കൊണ്ട് 8,000 കിലോമീറ്റർ പൈപ്പുകളാണ് പദ്ധതിക്കായി സ്ഥാപിക്കുക.

കെ.എസ്.ആർ.ടി.സിയുടെ സി.എൻ.ജി ബസുകൾക്കും സിറ്റി ഗ്യാസ് പദ്ധതി വഴി വാതകം ലഭ്യമാക്കും. ജില്ലയിൽ മൂന്നിടങ്ങളിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള സ്റ്റേഷനുകൾ തുടങ്ങിയിട്ടുണ്ട്. മെയ് മാസത്തിനുള്ളിൽ ഏഴ് സ്റ്റേഷനുകൾ കൂടി സജ്ജമാക്കും.

ABOUT THE AUTHOR

...view details