കേരളം

kerala

ETV Bharat / state

CITU Union Leader Punished By KWA MD: 'പണിയിൽ ഉഴപ്പി'; വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ല നേതാവിനെ സ്ഥാനം മാറ്റി എംഡി - മനുഷ്

Kerala Water Authority MD Bhandari Swagat Ranveerchand: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതാവ് മനുഷിനെ സ്ഥാനം മാറ്റി. നടപടി ഫയലുകൾ നീക്കുന്നില്ല, ഏൽപ്പിച്ച പണികൾ കാര്യക്ഷമമായി പൂർത്തീകരിക്കുന്നില്ല എന്നീ കാരണങ്ങളാൽ.

Bhandari Swagat Ranveerchand  Kwa md punishment on CITU Union leader  CITU Union Leader Punished By KWA MD  kerala water authority  വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയൻ  വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു  സിഐടിയു നേതാവ് സ്ഥാന മാറ്റം  വാട്ടർ അതോറിറ്റി എം ഡി  മനുഷ്  ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്
CITU Union Leader Punished By KWA MD

By ETV Bharat Kerala Team

Published : Sep 16, 2023, 11:00 AM IST

Updated : Sep 16, 2023, 1:05 PM IST

തിരുവനന്തപുരം : കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ല നേതാവിന്‍റെ സ്ഥാനം മാറ്റി വാട്ടർ അതോറിറ്റി എംഡി ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് (CITU Union Leader Punished By KWA MD). ജലഭവനിലെ ഹെഡ് ഓഫിസിൽ അപ്പർ ഡിവിഷൻ ക്ലർക്കും കേരള വാട്ടര്‍ അതോറിറ്റി (Kerala Water Authority) എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ല സെക്രട്ടറിയുമായ മനുഷിനെയാണ് സ്ഥാനം മാറ്റിയത്. ഫയലുകൾ നീക്കുന്നില്ല, ഏൽപ്പിച്ച പണികൾ കാര്യക്ഷമമായി പൂർത്തീകരിക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ, റെമ്യൂണറേഷൻ എന്നിവ ഡിക്ലയർ ചെയ്യുന്ന എസ്റ്റാബ്ലിഷ്‌മെന്‍റ് വിങ്ങിൽ നിന്നും മാറ്റി ഹെഡ് ഓഫിസിലെ പെൻഷൻ ആൻഡ് പേ സ്ലിപ് സെക്ഷനിലേക്കാണ് മനുഷിനെ മാറ്റിയത്. നിരവധി ഉദ്യോഗസ്ഥരുടെ പ്രമോഷനും മറ്റും സംബന്ധിച്ച ഫയലുകളിൽ നടപടി എടുക്കുന്നില്ലെന്ന് കാണിച്ച് ഇയാൾക്കെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് എംടിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി മനുഷിനെതിരെ നടപടിയെടുത്തത്.

ഉത്തരവിന്‍റെ പകർപ്പ്

വാട്ടർ അതോറിറ്റി എംഡിയായി ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് (Kerala Water Authority MD Bhandari Swagat Ranveerchand) ചാർജ് എടുത്തതിന് പിന്നാലെ നിരവധി പേരെയാണ് ഇത്തരത്തിൽ സ്ഥാനം മാറ്റിയിട്ടുള്ളത്. ഇതിന് പുറമെ വാട്ടർ അതോറിറ്റിയിലെ കുടിശ്ശിക പിരിച്ചെടുക്കുന്നതിനും എംഡി ഇപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

ഉത്തരവിന്‍റെ പകർപ്പ്

കഴിഞ്ഞ ജൂലൈയിൽ കോർപ്പറേഷൻ പരിധിയിൽ മീറ്റർ റീഡർ പ്രതിദിനം 80 ബിൽ നൽകണമെന്ന ഉത്തരവ് ഇറക്കി വാർത്തകളിൽ ഇടംപിടിച്ച ഉദ്യോഗസ്ഥയാണ് ഭണ്ഡാരി സ്വാഗത്. ഉത്തരവിന് പിന്നാലെ യൂണിയനുകൾ സമരം പ്രഖ്യാപിച്ചപ്പോൾ 3 മണിക്കൂർ കൊണ്ട് 85 ബില്ലുകൾ എടുത്താണ് ഭണ്ഡാരി സ്വാഗത് മറുപടി നൽകിയത്.

കോർപറേഷൻ പരിധിയിൽ മീറ്റർ റീഡർ പ്രതിദിനം 80 ബിൽ നൽകണമെന്നായിരുന്നു എംഡി ഇറക്കിയ ഉത്തരവ്. എന്നാൽ, ഇത് അസാധ്യമെന്ന് വാദിച്ച് ജീവനക്കാർ സമരത്തിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് വാട്ടർ അതോറിറ്റി എംഡിയായ ഭണ്ഡാരി സ്വാഗത് 3 മണിക്കൂർ കൊണ്ട് 85 വീടുകളിലെ മീറ്റർ റീഡിങ് നടത്തി ബിൽ നൽകി തന്‍റെ ഉത്തരവിൽ പിശകില്ലെന്ന് തെളിയിച്ചു. 3 മണിക്കൂർ കൊണ്ട് ഇത്രയും ബില്ലുകൾ നൽകിയപ്പോൾ 8 മണിക്കൂർ ജോലിസമയമുള്ള ജീവനക്കാർക്ക് ഇത് നിസാരമാണെന്ന് എംഡി തെളിയിച്ച് കൊടുക്കുകയായിരുന്നു.

കാസർഗോഡ് ജില്ലയുടെ ആദ്യ വനിത കലക്‌ടറായിരുന്നു ഭണ്ഡാരി സ്വാഗത്. ജില്ലയിൽ രണ്ട് വർഷം കലക്‌ടറായി സേവനമനുഷ്‌ഠിച്ചതിന് ശേഷം ഇക്കഴിഞ്ഞ മെയ് 8നാണ് സംസ്ഥാന ജല അതോറിറ്റിയുടെ എംഡിയായി ചുമതലയേറ്റത്.

Last Updated : Sep 16, 2023, 1:05 PM IST

ABOUT THE AUTHOR

...view details