തിരുവനന്തപുരം:ഗതാഗത മന്ത്രി ആൻ്റണി രാജുവിനും കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനുമെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു. കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് നൽകിയ വാഗ്‌ദാനങ്ങൾ മന്ത്രി പാലിക്കുന്നില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തി.
'ജീവനക്കാരോടുള്ള വാഗ്‌ദാനം പാലിക്കുന്നില്ല'; ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും സിഐടിയുവിന്‍റെ വിമര്‍ശനം - kerala news updates
ഗതാഗത മന്ത്രി ആന്‍റണി രാജുവിനെയും കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രാഭാകറിനെയും രൂക്ഷമായി വിമര്‍ശിച്ച് സിഐടിയു. ജീവനക്കാർക്ക് നൽകിയ വാഗ്‌ദാനങ്ങൾ മന്ത്രി പാലിക്കുന്നില്ലെന്ന് ആരോപണം. മാനേജ്‌മെന്‍റ് സ്വീകരിക്കുന്നത് പ്രതികാര നടപടികളെന്നും കുറ്റപ്പെടുത്തല്‍.
സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ
മാനേജ്മെൻ്റ് പ്രതികാര നടപടികൾ എടുക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെൻ്റ് ഉത്തരവിനെതിരെ സിഐടിയു നാളെ ചീഫ് ഓഫിസിന് മുന്നിൽ ധർണ നടത്തും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജീവനക്കാർ സമരത്തിൽ പങ്കെടുക്കും.