തിരുവനന്തപുരം:ഗതാഗതമന്ത്രി ആന്‍റണി രാജുവിനെതിരെ സി.ഐ.ടി.യു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലെന്ന മന്ത്രിയുടെ പ്രസ്‌താവന തൊഴിലാളികളില്‍ പ്രതിഷേധത്തിന് കാരണമായെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍. പൊതുമേഖലയെ സംരക്ഷിക്കാനുള്ള ഉത്തവാദിത്വം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആർ.ടി സി പ്രതിസന്ധി: ഗതാഗതമന്ത്രിക്കെതിരെ സി.ഐ.ടി.യു - ആന്‍റണി രാജുവിനെതിരെ സിഐടിയു
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലെന്ന മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെയാണ് സി.ഐ.ടി.യു രംഗത്തെത്തിയത്
'മന്ത്രിയുടെ പ്രസ്‌താവന തൊഴിലാളികളില്‍ പ്രതിഷേധത്തിനിടയാക്കി'; ആന്‍റണി രാജുവിനെതിരെ സി.ഐ.ടി.യു
സര്‍ക്കാരിന്‍റെ സഹായം തേടുന്നത് മോശമല്ല. കെ.എസ്.ആര്‍.ടി.സി ശമ്പളപ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സി.ഐ.ടിയു ചീഫ് ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തി. ശമ്പളം കൃത്യമായി വിതരണം ചെയ്‌തില്ലെങ്കില്‍ അടുത്ത മാസം ആറാം തിയതി മുതല്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്നും സി.ഐ.ടി.യു പ്രഖ്യാപിച്ചു.