തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ മാർഗവും തേടുമെന്ന് മന്ത്രി ഇ.പി ജയരാജൻ. അതിന്‍റെ ഭാഗമായാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സാധ്യമായതെല്ലാം ചെയ്യും: ഇ.പി ജയരാജൻ
ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ആർ.എസ്.എസിന്‍റെയും സംഘപരിവാറിന്‍റെയും മസിൽ പവറുപയോഗിച്ച് നിയമം നടപ്പാക്കാനാകില്ലെന്നും ഇ.പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സാധ്യമായതെല്ലാം ചെയ്യും: ഇ.പി ജയരാജൻ
ആർ.എസ്.എസിന്‍റെയും സംഘപരിവാറിന്‍റെയും മസിൽ പവറുപയോഗിച്ച് നിയമം നടപ്പാക്കാനാകില്ലെന്നും ഇ.പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയുടെ കാര്യത്തിൽ ആശയക്കുഴപ്പമില്ല. 2015ലെ വോട്ടർ പട്ടികയാണ് ഇപ്പോൾ മുന്നിലുള്ളത്. അതിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കുമാണ് കണക്കെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.