കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമം; സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കുമ്മനം രാജശേഖരന്‍ - Citizenship Amendment Act

'സിനിമാ പ്രവര്‍ത്തകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ദേശ സ്‌നേഹം കാപട്യമാണ്. ഇവര്‍ക്ക് നാടിനോട് കൂറുണ്ടെന്നത് അഭിനയം മാത്രം', കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍  ബിജെപി നേതാവ്  പൗരത്വ ഭേദഗതി നിയമം  സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കുമ്മനം രാജശേഖരന്‍  Citizenship Amendment Act  Kummanam Rajasekharan
സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കുമ്മനം രാജശേഖരന്‍

By

Published : Dec 24, 2019, 5:19 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാര്‍ച്ച് നടത്തിയ സിനിമാ പ്രവര്‍ത്തകര്‍ രാജ്യ സ്‌നേഹികളല്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇവരുടെയും ഇവര്‍ക്കൊപ്പമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ദേശ സ്‌നേഹം കാപട്യമാണ്. ഇവര്‍ക്ക് നാടിനോട് കൂറുണ്ടെന്നത് അഭിനയം മാത്രം. ആരോടാണ് ഇവരുടെ പ്രതിബദ്ധതയെന്നും കുമ്മനം ചോദിച്ചു. പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന ചില മുഖ്യമന്ത്രിമാരുടെ പ്രഖ്യാപനം ഭരണ ഘടനയോടുള്ള വെല്ലുവിളിയാണെന്നും കുമ്മനം പറഞ്ഞു. ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനജാഗ്രതാസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details