കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടരുന്നു; വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ - ഹര്‍ത്താലില്‍ അക്രമം

രാവിലെ 6 മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്.

Citizenship Amendment Act : Hartal begins in Kerala  hartal  ഹര്‍ത്താലില്‍ അക്രമം  സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി
സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടരുന്നു; വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍

By

Published : Dec 17, 2019, 8:37 AM IST

തിരുവനന്തപുരം:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍.

വയനാട് തേറ്റ മലയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിയുകയും മാനന്തവാടി- കോഴിക്കോട് ബസിന്‍റെ ചില്ല് തകരുകയും ചെയ്തു.

മുന്‍കരുതലിന്‍റെ ഭാഗമായി നാല് SDPI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവ്വീസുകൾ താത്കാലികമായി സർവ്വീസ് നിർത്തിവെച്ചു.പൊലീസ് നിർദേശം ലഭിച്ചാല്‍ മാത്രമേ സര്‍വീസുകള്‍ പുന:രാരംഭിക്കൂ. വാളയാറില്‍ തമിഴ്നാട് ബസിന് നേരെ കല്ലേറ്. കഞ്ചിക്കോട് കൊയ്യാമരക്കാട് ദേശീയ പാത മേല്‍പ്പാലത്തിലാണ് ബസിന് നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയവര്‍ എതിര്‍ വശത്തെ റോഡില്‍ നിന്ന് കല്ലെറിയുകയായിരുന്നു. പാലക്കാട് കെഎസ്ആര്‍ടിസ് ബസ് തടയാനെത്തിയ ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജാമിയ മിലിയ,ജെഎൻയു തുടങ്ങി രാജ്യത്തെ സർവകലാശാലകളിൽ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹർത്താല്‍ . ശബരിമല തീർത്ഥാടനത്തിന്‍റെ ഭാഗമായി റാന്നി താലൂക്കിനെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് വാഹനങ്ങള്‍ തടയാനോ കടകള്‍ അടപ്പിക്കാനോ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നാശനഷ്ടമുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്തം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കള്‍ക്കായിരിക്കും. അവരുടെ പേരിലായിരിക്കും മറ്റ് നിയമനടപടികള്‍. അതേസമയം ഇന്ന് നടക്കുന്ന സര്‍വകലാശാല-സ്കൂള്‍പരീക്ഷകള്‍ക്കൊന്നും മാറ്റമുണ്ടാകില്ല.

ABOUT THE AUTHOR

...view details