കേരളം

kerala

ETV Bharat / state

'ഇനിയെന്തൊക്കെ നഗരത്തില്‍ വേണം', പൊതുജനഭിപ്രായം തേടി തിരുവനന്തപുരം നഗരസഭ - തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബജറ്റ്

2022-23ലെ നഗരസഭ ബജറ്റിലേക്കുള്ള വികസന നിർദേശങ്ങളാണ് ക്ഷണിക്കുന്നത്

ente nagarathil eni enthoke venam tagline of Thiruvanathapuram corporation  thiruvanthapuram corporation budget  new initiative giving opportunity to public to give their proposal in the budget of tvm  'എൻ്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം' എന്ന ടാഗ്  തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബജറ്റ്  ബജറ്റിന് മുന്നോടിയായി ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയ അവസരം
ബജറ്റ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജനങ്ങളെ ക്ഷണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍

By

Published : Feb 19, 2022, 2:13 PM IST

തിരുവനന്തപുരം:ബജറ്റിനു മുന്നോടിയായി പൊതുജനാഭിപ്രായം തേടി തിരുവനന്തപുരം നഗരസഭ. 2022-23ലെ നഗരസഭ ബജറ്റിലേക്കുള്ള വികസന നിർദേശങ്ങളാണ് ക്ഷണിക്കുന്നത്. 'എൻ്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം' എന്ന ടാഗ് ലൈനോടെയാണ് അഭിപ്രായ ശേഖരണം.
നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന അതിഥികൾക്കും അഭിപ്രായങ്ങൾ അറിയിക്കാം. നിർദേശങ്ങളുടെ പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് ബജറ്റിൻ്റെ ഭാഗമാക്കാനാണ് പദ്ധതിയെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. tvmbudget2022@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിർദേശങ്ങൾ അയയ്ക്കാം. സംസ്ഥാന സർക്കാരിൻ്റെ ബജറ്റിനു ശേഷമായിരിക്കും തിരുവനന്തപുരം നഗരസഭാ ബജറ്റെന്ന് മേയർ പറഞ്ഞു.

ABOUT THE AUTHOR

...view details