തിരുവനന്തപുരം:കോണ്‍ഗ്രസിലെ അനൈക്യത്തിനും ഗ്രൂപ്പ് പോരുനുമെതിരെ മുന്നറിയിപ്പുമായി യു.ഡി.എഫ് ഘടക കക്ഷികള്‍. ആറ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിന് നെയ്യാര്‍ഡാം രാജീവ് ഗാന്ധി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന യു.ഡി.എഫ് യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ ഘടക കക്ഷികള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. കോണ്‍ഗ്രസ് ഈ നില തുടര്‍ന്നാല്‍ 2020ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ലീഗ്, ആര്‍.എസ്.പി നേതാക്കള്‍ യോഗത്തില്‍ തുറന്നടിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ലീഗ്, ആര്‍.എസ്.പി നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. വിമര്‍ശനത്തെ ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
കോണ്‍ഗ്രസിലെ അനൈക്യത്തിനും ഗ്രൂപ്പ് പോരിനുമെതിരെ മുന്നറിയിപ്പുമായി യു.ഡി.എഫ് ഘടക കക്ഷികള്‍ - thiruvanathapuram varthakal
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ലീഗ്, ആര്‍.എസ്.പി നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. വിമര്‍ശനത്തെ ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തെ അറിയിച്ചു.
കേരള കോണ്‍ഗ്രസ് ഐക്യത്തോടെ മുന്നോട്ടു പോകണം എന്നതാണ് യു.ഡി.എഫ് നിലപാടെന്ന് നേതാക്കള്‍ യോഗത്തെ അറിയിച്ചു. ജോസഫ്, ജോസ്.കെ.മാണി എന്നിവരുമായി യു.ഡി.എഫ് നേതാക്കള്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ല. ചര്‍ച്ച തുടരാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ, നിയോജക മണ്ഡലം, മണ്ഡലം കമ്മിറ്റികള്‍ അടിയന്തരമായി പുന സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംഘടനാപരവും പ്രചാരണ പരവുമായ പാളിച്ചയാണ് ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയതെന്ന് യോഗം വിലയിരുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കരിന്‍റെ ജന വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 12ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.