കേരളം

kerala

ETV Bharat / state

ഹയർസെക്കൻഡറി പരീക്ഷ മൂല്യനിർണയം; ബഹിഷ്‌കരിക്കുന്ന അധ്യാപകരെ പൂട്ടാൻ അച്ചടക്ക നടപടി - circular to teachers

സ്‌കീം ഫൈനലൈസേഷന് അധ്യാപകരുടെ പ്രതിനിധികൾ തയ്യാറാക്കി നൽകിയ ഉത്തരസൂചികയല്ല മൂല്യനിർണയത്തിന് നൽകിയെന്നാരോപിച്ചാണ് അധ്യാപകരുടെ ബഹിഷ്‌കരണം.

ഹയർസെക്കൻഡറി പരീക്ഷ മൂല്യനിർണയം  പരീക്ഷ മൂല്യനിർണയം ബഹിഷ്‌കരിച്ച് അധ്യാപകർ  സ്‌കീം ഫൈനലൈസേഷൻ  പരീക്ഷ മൂല്യനിർണയം ബഹിഷ്‌കരിച്ച അധ്യാപകർ  മൂല്യനിർണയം ബഹിഷ്‌കരിക്കുന്ന അധ്യാപകർക്ക് അച്ചടക്ക നടപടി  പ്ലസ് ടു പരീക്ഷ  circular to teachers  plus two exam
ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയം; ബഹിഷ്‌കരിക്കുന്ന അധ്യാപകരെ പൂട്ടാൻ അച്ചടക്ക നടപടി

By

Published : Apr 29, 2022, 8:09 PM IST

തിരുവനന്തപുരം: പരീക്ഷ മൂല്യനിർണയം ബഹിഷ്‌കരിക്കുന്ന അധ്യാപകരെ പൂട്ടാൻ അച്ചടക്ക നടപടി മുന്നറിയിപ്പുമായി ഹയർസെക്കൻഡറി പരീക്ഷ ബോർഡിൻ്റെ സർക്കുലർ. മൂല്യനിർണയ ചുമതലകളിൽ നിന്ന് വിട്ടുനിൽക്കുന്നത് കോടതി അലക്ഷ്യവും കേരള വിദ്യാഭ്യാസ ചട്ടത്തിൻ്റെയും സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിൻ്റെയും ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കുലർ. ഇവ ലംഘിച്ചാൽ അച്ചടക്ക നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.

ഹയർസെക്കൻഡറി പരീക്ഷ ബോർഡിൻ്റെ സർക്കുലർ

പരീക്ഷ മൂല്യനിർണയ ചുമതലകളിലുള്ള എല്ലാ അധ്യാപകർക്കും സർക്കുലർ പ്രകാരം പ്രിൻസിപ്പൽ അറിയിപ്പ് നൽകണമെന്നും മൂല്യനിർണയത്തിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചികയെ ചൊല്ലി അധ്യാപകർ മൂല്യനിർണയത്തിൽ നിന്ന് വിട്ടുനിന്ന പശ്ചാത്തലത്തിലാണ് നടപടി.

സ്‌കീം ഫൈനലൈസേഷന് അധ്യാപകരുടെ പ്രതിനിധികൾ തയ്യാറാക്കി നൽകിയ ഉത്തരസൂചികയല്ല മൂല്യനിർണയത്തിന് നൽകിയെന്നാരോപിച്ചാണ് അധ്യാപകരുടെ ബഹിഷ്‌കരണം. ബഹിഷ്‌കരണം തുടർന്നാൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് സർക്കുലർ പുറത്തിറക്കിയത്.

Also read: മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്കരിച്ച് അധ്യാപകര്‍: നടപടിക്കൊരുങ്ങി സർക്കാർ

ABOUT THE AUTHOR

...view details