തിരുവനന്തപുരം:മൾട്ടിപ്ലക്‌സുകൾ അടക്കം സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25ന് തുറക്കാൻ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കാനാണ് സർക്കാർ നിർദ്ദേശം. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമായിരിക്കും പ്രവേശനം.
തിയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുടെ യോഗം ചേർന്നു. 22ന് സിനിമ വകുപ്പ് മന്ത്രി സജി ചെറിയാനുമായും തിയേറ്റർ ഉടമകൾ ചർച്ച നടത്തും. നികുതി ഇളവുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ യോഗത്തിൽ സർക്കാരിനോട് ആവശ്യപ്പെടാനാണ് തിയേറ്റർ ഉടമകളുടെ തീരുമാനം.