തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ നാളെ തുറക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. ആകെ സീറ്റുകളുടെ പകുതി ആളുകൾക്ക് മാത്രമെ പ്രവേശനം ഉണ്ടാകുകയുള്ളൂ. പ്രവേശനത്തിന് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് തിയേറ്റര്‍ പ്രവർത്തനം. സെക്കൻഡ് ഷോ ഉണ്ടാകില്ല. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്ററാണ് നാളെ തിയേറ്ററിൽ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ തിയേറ്ററുകൾ സജീവമാകുന്നത്. തുറക്കുന്നതിന് മുന്നോടിയായി തിയേറ്ററുകൾ ഇന്ന് അണുവിമുക്തമാക്കി. അവസാനവട്ട ഒരുക്കത്തിലാണ് തിയേറ്ററുകൾ.
സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ നാളെ തുറക്കും - entertainment news
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് തിയേറ്ററുകളുടെ പ്രവർത്തനം.
![സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ നാളെ തുറക്കും cinema theaters open tomrrow in kerala സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ നാളെ തുറക്കും തിരുവനന്തപുരം trivandrum trivandrum latest news entertainment news entertainment latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10218633-thumbnail-3x2-cinema.jpg)
സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ നാളെ തുറക്കും
കഴിഞ്ഞ മാസം അഞ്ചിന് തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും നികുതി ഉൾപ്പടെയുള്ള ഇളവുകൾ നൽകാതെ തുറക്കാനാകില്ല എന്ന നിലപാടിലായിരുന്നു സിനിമ സംഘടനകൾ. തിങ്കളാഴ്‌ച സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ വിനോദ നികുതി മൂന്ന് മാസത്തേക്ക് ഒഴിവാക്കാനും വൈദ്യുതി ഫിക്‌സഡ് ചാർജ്ജ് കുറയ്ക്കാനും തീരുമാനിച്ചു. തുടർന്നാണ് തിയേറ്ററുകൾ തുറക്കാൻ തീരുമാനമായത്.