തിരുവനന്തപുരം :സെക്രട്ടേറിയറ്റിലും വളപ്പിലും ഇനി സിനിമ ഉള്‍പ്പടെയുളളവയുടെ ചിത്രീകരണം നടക്കില്ല. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടെ ചിത്രീകരണങ്ങള്‍ വിലക്കി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുളള ചിത്രീകരണത്തിന് മാത്രമാണ് ഇനി അനുമതി ലഭിക്കുക.
സിനിമ അടക്കമുളളവയുടെ ചിത്രീകരണത്തിന് അനുമതി തേടി ധാരാളം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. പ്രത്യേക സുരക്ഷാമേഖലയാണെന്നതും പുരാവസ്തു വിഭാഗത്തില്‍പ്പെടുന്ന കെട്ടിടങ്ങള്‍ ഉള്‍ക്കൊളളുന്നതാണെന്നതും
ചൂണ്ടിക്കാട്ടിയാണ് അപേക്ഷകള്‍ നിലവില്‍ നിരസിക്കുന്നത്.