തിരുവനന്തപുരം:സി.ഐയെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരുമെന്ന കോൺഗ്രസിന്‍റെ കടുംപിടുത്തത്തിനും നിയമവിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിനും മുന്നിൽ ഒടുവിൽ മുട്ടുമടക്കി സര്‍ക്കാര്‍. ആലുവ എസ്.എച്ച്.ഒ സി.ഐ സുധിറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
ഗാര്‍ഹിക പീഡന പരാതി നല്‍കിയ എല്‍.എല്‍.ബി വിദ്യാര്‍ഥി മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ സി.ഐ സുധീറിന്‍റെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ആത്മഹത്യയുടെ ഉത്തരവാദിത്തം സി.ഐയ്ക്കാണെന്ന ആരോപണമുയര്‍ന്നത്. പ്രശ്‌നം ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ഏറ്റെടുത്ത് ജനകീയ സമരമാക്കി മാറ്റിയതോടെ സി.ഐയെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റി സമരം തണുപ്പിക്കാനായി സര്‍ക്കാര്‍ ശ്രമം.
READ MORE: CI Sudheer suspended: മൊഫിയയുടെ ആത്മാവിന് ആശ്വാസം; സി.ഐ സുധീറിന് സസ്പെൻഷൻ
എന്നാല്‍ സസ്‌പെന്‍ഷനില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന നിലപാടെടുത്ത കോണ്‍ഗ്രസ്, ചാലക്കുടി എം.പി ബെന്നി ബെഹനാന്‍, എം.എല്‍.എമാരായ റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, മാത്യു കുഴല്‍നാടന്‍ എന്നിവരെ കൂടി സമര രംഗത്തേക്കിറക്കിയതോടെ സമരത്തിന് ജനകീയ മുഖം കൈവന്നു. ദിവസം കഴിയുന്തോറും സമരത്തിന് ജനപിന്തുണ ഏറുന്നു എന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ നിന്നുള്ള മന്ത്രിയായ പി. രാജീവ് ഇന്ന് (26 നവംബര്‍ 2021) മൊഫിയ പര്‍വീണിന്‍റെ വസതിയിലെത്തി മാതാപിതാക്കളെ സന്ദർശിച്ചതും മുഖ്യമന്ത്രി മാതാപിതാക്കളെ ഫോണില്‍ വിളിച്ച് നടപടി ഉറപ്പു നല്‍കിയതും.