കേരളം

kerala

ETV Bharat / state

സിഐ പി ആര്‍ സുനുവിന്‍റെ ഹിയറിങ് ഇന്ന്; നടപടി പിരിച്ചു വിടലിന്‍റെ ഭാഗമായി - ഡിജിപി അനില്‍ കാന്ത്

നാല് പീഡന കേസ് ഉള്‍പ്പെടെ ഒമ്പത് ക്രിമിനല്‍ കേസുകളാണ് സിഐ പി ആര്‍ സുനുവിന്‍റെ പേരില്‍ ഉള്ളത്. കൂടാതെ 15 തവണ വകുപ്പു തല അന്വേഷണം നേരിടുകയും ആറുമാസം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. സര്‍വീസില്‍ നിന്ന് പിരിച്ചു വിടാതിരിക്കാന്‍ നേരിട്ട് ഹാജരായി കാരണം കാണിക്കാന്‍ സുനുവിനോട് ഡിജിപി അനില്‍ കാന്ത് നിര്‍ദേശിച്ചിരുന്നു. ചികിത്സയിലായതിനാല്‍ ഹാജരാകാന്‍ സാവകാശം വേണമെന്ന് സുനു അറിയിച്ചു. തുടര്‍ന്നാണ് ഓണ്‍ലൈന്‍ ഹിയറിങ്

CI PR Sunu  criminal cases of CI PR Sunu  CI PR Sunu will appear in the online hearing  DGP Anil Kant  സിഐ പി ആര്‍ സുനുവിന് ഹിയറിങ്  സിഐ പി ആര്‍ സുനു  ഡിജിപി അനില്‍ കാന്ത്  ക്കാക്കര കൂട്ടബലാത്സംഗ കേസ്
സിഐ പി ആര്‍ സുനു

By

Published : Jan 5, 2023, 11:05 AM IST

തിരുവനന്തപുരം: സ്‌ത്രീ പീഡനം അടക്കമുള്ള കേസുകളില്‍ പ്രതിയായ സിഐ പി ആര്‍ സുനുവിന് ഇന്ന് ഓണ്‍ലൈന്‍ ഹിയറിങ്. സര്‍വീസില്‍ നിന്ന് പിരിച്ചുവിടല്‍ നടപടികളുടെ ഭാഗമായാണ് ഹിയറിങ് നടത്തുന്നത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കാന്‍ നേരിട്ട് ഹാജരാകണമെന്ന് സുനുവിന് ഡിജിപി അനില്‍ കാന്ത് നോട്ടിസ് നല്‍കിയിരിന്നു.

എന്നാല്‍ ചികിത്സയില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സുനു നോട്ടിസിന് മറുപടിയായി ഡിജിപിയെ അറിയിച്ചു. ചികിത്സ പൂര്‍ത്തിയാകുന്നത് വരെ സാവകാശം വേണമെന്നും സുനു ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ഓണ്‍ലൈന്‍ ഹിയറിങ് നടത്തുന്നത്. ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ നിന്നാകും സുനു ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ ഹാജരാവുക.

നിരവധി കേസുകളില്‍ പ്രതിയായ സുനുവിനെ പൊലീസില്‍ നിന്ന് പിരിച്ചുവിടുന്നതിന്‍റെ ഭാഗമായുള നടപടി ക്രമങ്ങളള്‍ പുരോഗമിക്കുകയാണ്. സുനുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയുടെ പരിഗണനയിലാണ്. ഇതില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ചട്ടം.

ഇതുകൂടി പരിശോധിച്ച ശേഷമേ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ സാധിക്കുകയുള്ളൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം. പിരിച്ചുവിടലിനെതിരെ സുനു അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ സുനുവിന്‍റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി.

ഇതോടെയാണ് പിരിച്ചു വിടാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. നാല് പീഡനക്കേസ് ഉള്‍പ്പെടെ ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനു. ഇത് കൂടാതെ 15 തവണ വകുപ്പുതല അന്വേഷണവും ആറ് മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലാണ് അവസാനമായി സുനു പ്രതിയായത്.

ഈ കേസില്‍ തൃക്കാക്കര പൊലീസ് സുനു ജോലി ചെയ്‌തിരുന്ന ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെത്തി കസ്റ്റഡിയില്‍ എടുത്തെങ്കിലും തെളിവില്ല് ഇല്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും സുനു സ്റ്റേഷനില്‍ ജോലിക്ക് ഹാജരായി. ഇതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു.

Also Read: 6 ക്രിമിനല്‍ കേസുകളിലെ പ്രതി; സിഐ പി ആര്‍ സുനു ഇന്ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകില്ല

പിരിച്ചുവിടല്‍ നടപടി പുരോഗമിക്കുമ്പോഴും സുനുവിനെ രക്ഷിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. തൃക്കാക്കര പീഡന കേസില്‍ സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭര്‍ത്താവിന്‍റെ സമ്മര്‍ദത്തിലാണ് യുവതി പീഡന പരാതി നല്‍കിയതെന്നും തൃക്കാക്കര എസ്‌പി കൊച്ചി ഡിസിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെളിവ് ഇല്ലാത്തതിനാലാണ് സുനിവിനെ കേസില്‍ അറസ്റ്റ് ചെയ്യാത്തത്. ആരോപണത്തിന്‍റെ പേരില്‍ മാത്രം അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രിമിനല്‍ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുനുവിന് എതിരായ നടപടി വൈകുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details