തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 84 വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഗാനരചയിതാവ് ചുനക്കര രാമന്‍കുട്ടി അന്തരിച്ചു - ചുനക്കര രാമന്‍കുട്ടി\
വിവിധ നാടക സമിതികള്‍ക്കായി നൂറിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 2015ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു.
ആകാശവാണിയിലെ ലളിത ഗാനങ്ങളിലൂടെയാണ് ചുനക്കര രാമന്‍കുട്ടി പ്രശസ്തനായത്. വിവിധ നാടക സമിതികള്‍ക്കായി നൂറിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1978ല്‍ പുറത്തിറങ്ങിയ ആശ്രമം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. ദേവീ നിന്‍ രൂപം, ദേവതാരു പൂത്തു, സിന്ദൂര തിലകവുമായി, ശ്യാമ മേഘമേ നീ, ഹൃദയവനിയിലെ നായികയോ, നീ അറിഞ്ഞോ മേലേ മാനത്ത്, ഇണക്കിളി വരുകില്ലേ.. തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ് ചുനക്കര രാമന്‍കുട്ടി.
2015ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. വ്യവസായ വകുപ്പിലെ ജീവനക്കാരനായിരുന്നു. ആലപ്പുഴ ജില്ലയിലെ ചുനക്കര കാര്യാട്ടില്‍ കുടുംബാംഗമാണ്. പരേതയായ തങ്കമ്മയാണ് ഭാര്യ. രേണുക, രാധിക, രാഗിണി എന്നിവരാണ് മക്കള്‍. സംസ്‌കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും.