തിരുവനന്തപുരം: രാഷട്രീയം മറന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ക്രിസ്മസ് ആഘോഷം. നഗര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക യോഗത്തിന് മുമ്പായിരുന്നു കേക്കു മുറിച്ച് ആഘോഷം. കൗൺസിൽ യോഗത്തിൽ വാശിയോടെ രാഷട്രീയമായി പോരാടുന്നവർ കേക്ക് മുറിച്ച് ഭിന്നതയില്ലാതെ പങ്കുവച്ചത് അപൂർവ കാഴ്ചയായി.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ക്രിസ്മസ് ആഘോഷം - തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ക്രിസ്മസ് ആഘോഷം
കൗൺസിൽ യോഗത്തിൽ രാഷട്രീയം മറന്ന് കേക്കു മുറിച്ചാണ് ആഘോഷം നടത്തിയത്
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ക്രിസ്മസ് ആഘോഷം
മേയർ കെ.ശ്രീകുമാർ പ്രതിപക്ഷ നേതാക്കളായ എം.ആർ ഗോപനും ഡി.അനിൽ കുമാറിനും കേക്ക് പങ്കിട്ടത് അംഗങ്ങൾ കൈയടിയോടെ സ്വീകരിച്ചു. തുടർന്ന് നടന്ന കൗൺസിൽ യോഗം പക്ഷേ പതിവുപോലെ വിയോജിപ്പുകളുടേതായിരുന്നു. നഗരവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ സമയബന്ധിതമായി നടപ്പാക്കാനാവാത്തത് ഭരണസമിതിയുടെ പരാജയമാണെന്ന് ബിജെപിയും യുഡിഎഫും ചൂണ്ടിക്കാട്ടി.
Last Updated : Dec 25, 2019, 12:43 AM IST
TAGGED:
ക്രിസ്മസ് ആഘോഷം