തിരുവനന്തപുരം: കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായി ചിറ്റയം ഗോപകുമാറിനെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കും. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്‌പീക്കറാകുന്നത്. ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ് നാളെയാണ് നിശ്ചയിച്ചിരുന്നത്. മത്സരത്തിനില്ലെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചതിനാല്‍ നാളെ സ്‌പീക്കറുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അടൂരില്‍ നിന്നുള്ള നിയമസഭാംഗമായ ചിറ്റയം ഗോപകുമാര്‍ ഇതു മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ് അദ്ദേഹം.
ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്‌പീക്കര്‍; പ്രഖ്യാപനം നാളെ - chittayam gopakumar
ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് യു.ഡി.എഫ്
ഡെപ്യൂട്ടി സ്‌പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുക്കും