തിരുവനന്തപുരം:ചിറ്റയം ഗോപകുമാര്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തിലാണ് എല്‍ഡിഎഫ് നിശ്ചയിച്ച ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതായി സ്പീക്കര്‍ എം.ബി.രാജേഷ് പ്രഖ്യാപിച്ചത്.
ചിറ്റയം ഗോപകുമാര്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ - ചിറ്റയം ഗോപകുമാര്‍
ഇത് മൂന്നാം തവണയാണ് ചിറ്റയം ഗോപകുമാര്‍ നിയമസഭാംഗമാകുന്നത്
ചിറ്റയം ഗോപകുമാര്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ
ALSO READ:കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ
ഇത് മൂന്നാം തവണയാണ് ചിറ്റയം ഗോപകുമാര്‍ നിയമസഭാംഗമാകുന്നത്. അടൂരില്‍ നിന്നുള്ള എംഎല്‍എയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.