പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിനായി കൈകോർത്ത് ബാലഗോകുലത്തിലെ കുരുന്നുകൾ - ബാലഗോകുലം
'പ്ലാസ്റ്റിക് വിമുക്ത ഭാരതം' എന്ന സന്ദേശവുമായാണ് ബാലഗോകുലത്തിലെ കുട്ടികൾ വീടുകൾ തോറും എത്തിയത്.
![പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിനായി കൈകോർത്ത് ബാലഗോകുലത്തിലെ കുരുന്നുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4683822-4-4683822-1570470043907.jpg)
പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിനായി കൈകോർത്ത് ബാലഗോകുലത്തിലെ കുരുന്നുകൾ
തിരുവനന്തപുരം:ബാലഗോകുലത്തിന്‍റെ സഹായത്തോടെ അമരവിള വാർഡിനെ പൂർണമായും പ്ലാസ്റ്റിക് രഹിതമാക്കാനുള്ള പദ്ധതിയുമായി തിരുവനന്തപുരം അമരവിളയിലെ ശൃങ്കേരി ബാലഗോകുലത്തിലെ കുട്ടികൾ. പ്ലാസ്റ്റിക് പൂർണമായും ഉപേക്ഷിക്കുക എന്ന സന്ദേശവുമായാണ് കുട്ടികൾ വീടുവീടാന്തരം കയറിയിറങ്ങി. നെയ്യാറ്റിൻകര റോട്ടറി ക്ലബ് നൽകിയ തുണിസഞ്ചികൾ കുട്ടികൾ വീടുകളിൽ വിതരണം ചെയ്‌തു. ഇതിനൊപ്പം വൃക്ഷ തൈകളും നൽകി.
പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിനായി കൈകോർത്ത് ബാലഗോകുലത്തിലെ കുരുന്നുകൾ
Last Updated : Oct 8, 2019, 2:28 AM IST