കേരളം

kerala

ETV Bharat / state

കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍: സ്‌കൂളുകള്‍ വഴി കണക്കെടുത്ത് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി - v sivankutty statement on vaccination for children

വാക്‌സിനേഷന്‍ സംബന്ധിച്ച് കുട്ടികൾ എന്ത് സഹായം ആവശ്യപ്പെട്ടാലും ചെയ്‌തുനല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍  കുട്ടികളുടെ വാക്‌സിനേഷനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  vaccination for children in kerala  v sivankutty statement on vaccination for children  Thiruvananthapuram todays news
കുട്ടികള്‍ക്ക് വാക്‌സിനേഷന്‍: സ്‌കൂളുകള്‍ വഴി കണക്കെടുത്ത് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

By

Published : Jan 3, 2022, 11:12 AM IST

Updated : Jan 3, 2022, 12:22 PM IST

തിരുവനന്തപുരം:15 മുതല്‍ 18 വയസുവരെയുള്ളകുട്ടികൾക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ട പ്രകാരം സ്‌കൂളുകള്‍ വഴി കണക്കെടുത്ത് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വാക്‌സിനേഷൻ എടുക്കുന്നതിനായി എന്ത് സഹായം കുട്ടികൾ ആവശ്യപ്പെട്ടാലും ചെയ്‌തുനല്‍കും.

കൗമാരക്കാര്‍ക്ക് വാക്‌സിനേഷന് സ്‌കൂളുകള്‍ വഴി കണക്കെടുത്ത് നൽകുമെന്ന് മന്ത്രി.

ALSO READ:ഇതാണ് പൊലീസ്: നിലത്തിട്ട് ബൂട്ട് കൊണ്ട് ചവിട്ടി, കാല് കൊണ്ട് കോരിയെറിഞ്ഞു; ട്രെയിൻ യാത്രികന് ക്രൂരമര്‍ദനം

ഇതിനായി ക്ലാസ് ടീച്ചർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും വാക്‌സിനേഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കും. ആശുപത്രികൾ കേന്ദ്രീകരിച്ച് കുത്തിവയ്‌പ്പ് നൽകുന്നതാണ് നല്ലത്. രക്ഷാകർത്താക്കള്‍ വാക്‌സിനേഷന്‍ നൽകാൻ താത്‌പര്യം പ്രകടിപ്പിക്കുന്നത് നല്ല മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

Last Updated : Jan 3, 2022, 12:22 PM IST

ABOUT THE AUTHOR

...view details