തിരുവനന്തപുരം: കുട്ടികളുമായി ബന്ധപ്പെട്ട് കേരള പൊലീസ് ആവിഷ്‌കരിച്ച പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനും ഏകോപനത്തിനുമായി ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസ് സംസ്ഥാനതല റിസോഴ്‌സ് സെന്റര് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ഭാര്യ കമലാ വിജയന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസ് സംസ്ഥാനതല റിസോഴ്‌സ് സെന്റര് ആരംഭിച്ചു - ആംഡ് പൊലീസ് ആസ്ഥാനം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ഭാര്യ കമലാ വിജയന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു
ഇന്‍റര്‍നെറ്റിന് അടിമകളായ കുട്ടികള്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പടെയുള്ള സഹായങ്ങൾ കേന്ദ്രത്തില്‍ ലഭ്യമാക്കും. വിദഗ്‌ധരുടെ സഹായവും റിസോഴ്‌സ് സെന്‍ററില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്‍കാന്‍ പര്യാപ്‌തമായ കോള്‍ സെന്‍ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പേരൂര്‍ക്കടയില്‍ ആംഡ് പൊലീസ് ആസ്ഥാനത്തിന് സമീപത്താണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തനങ്ങൾ. ഐജി പി.വിജയനാണ് സംസ്ഥാനതല നോഡല്‍ ഓഫീസര്‍. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി, മൂവായിരത്തിലധികം സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍, പ്രൊജക്റ്റ് ഹോപ്പ്, 110 ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ എന്നിവയാണ് കുട്ടികളുമായി ബന്ധപ്പെട്ട് കേരള പൊലീസ് ആവിഷ്‌കരിച്ച പ്രധാന പദ്ധതികള്‍.